Site icon CTV Online

കൽപ്പള്ളി വോളിബോൾ ലീഗിൻ്റെ താരലേലം നടന്നു

Report: Rejith Mavoor

കൽപ്പള്ളി വോളിബോൾ ലീഗിൻ്റെ താരലേലം നടന്നു. മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനാണ് താരലേലം നടത്തിയത്.സിഗ് സാഗ് കലാകായിക വേദിയാണ് താരലേലം സംഘടിപ്പിച്ചത് .ജനുവരി പതിനാറിന് നടക്കുന്ന ത്രീസ് വോളിബോൾ ടൂർണമെന്റിന് വേണ്ടിയാണ്‌ താരലേലം.കൽപ്പള്ളിയിലെ വോളിബോൾ താരങ്ങളെ മാത്രമാണ് താരലേലത്തിൽ ഉൾപ്പെടുത്തിയത് .ഐപിൽ,ഐ എസ് എൽ മാതൃകയിൽ നടന്ന താർ ലേലത്തിൽ 8 ക്ലബ്ബുകൾ കളിക്കാരെ വലിച്ചെടുത്തു.ഒഫൻസ് ,ഡിഫൻസ് ഓൾ റൗണ്ടർ എന്നിങ്ങനെ ഇരുപത്തിനാല് ക്ളിക്കാരാണ് പങ്കെടുത്തത്.

നൂറുമുതൽ ഇരുനൂറ്റമ്പതു രൂപയാണ് അടിസ്ഥാന വില. ഒരുക്ലബിന് പരമാവധി 1000 രൂപ വരെ ചിലവഴിക്കാനാകും. മാനേജർമാരാണ് കളിക്കാരെ വിളിച്ചെടുത്തത്. കളിക്കാരുടെ വിരങ്ങൾ സ്ക്രീനിൽ തെളിയുമ്പോഴാണ് വില പറഞ് വിളിച്ചെടുക്കുന്നത്.രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ജനുവരി16 മുതൽ കൽപള്ളിയിലാണ് വോളിബോൾ പ്രീമിയർ ലീഗ് .

Exit mobile version