
Report: Refeeq Thottumukkam
കോവിഡ് മാനദണ്ഡങ്ങ പാലിച്ചുകൊണ്ട് തന്നെ ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികളെ സ്ക്രീനിങ്ങിന് ശേഷം മാത്രമാണ് ഹോസ്പിറ്റലിൻ്റെ അകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വരുന്ന രോഗികളുടെ കൂടെയുള്ള ബൈസ്റ്റൻറർരെ നിർബന്ധമായും ഒഴിവാക്കിയിട്ടുണ്ട്. മാനസികരോഗികൾ, അംഗവൈകല്യം സംഭവിച്ചവർ, കിടപ്പുരോഗികൾ, എന്നിവരുടെ കൂട്ടത്തിൽ മാത്രമേ കൂടെ ഒരാൾക്കും കൂടി അകത്തു പ്രവേശിക്കാൻ അനുവാദം നൽകുന്നുള്ളു. ലക്ഷണങ്ങളുമായി വരുന്ന രോഗികളെ ഫീവർ ക്ലിനിക് വഴിയാണ് പരിശോധന നടത്തി വരുന്നത്. അഡ്മിഷൻ ആവശ്യമായി വരുന്ന രോഗികളെ ഉടനടി പ്രാഥമിക ചികിത്സകൾ നൽകി കൊണ്ട് തന്നെ കോവിഡ് റിപ്പോർട്ട് എത്തുംവരെ ഐസെലേഷൻ വാർഡുകളിൽ കഴിയുന്നതാണ് ,തുടർന്ന് നെഗറ്റീവ് രോഗികളെ അതാത് വാർഡുകളിലേക്ക് പ്രാഥമിക ചികിത്സകൾ നൽകിക്കൊണ്ട് തന്നെ അഡ്മിറ്റ് ചെയ്യുന്നു.
രോഗികളുടെ കൂട്ടിരിപ്പുകാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. പോസിറ്റീവ് രോഗികളെ
കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ മറ്റ് കോവിഡ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നു.
ഡയാലിസിസിന് ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രോഗികളിൽ പരിശോധന വളരെ ബുദ്ധിമുട്ടുള്ളതിനാൽ ഡയാലിസിസ് രോഗികൾക്ക് പരിശോധന നിർബന്ധമാക്കിയിരുന്നില്ലാ. പക്ഷേ ഈ രോഗം ഡയാലിസിന് വരുന്നവരിൽ കണ്ടതിനെ തുടർന്ന് രോഗികൾക്ക് പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗിയെ പരിശോധിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവരും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.
പോസറ്റീവ് ആയവരുമായ് അടുത്ത് ഇടപഴകുന്ന സ്റ്റാഫിന് ക്വറൻ്റൻ സംവിധാനവും, പരിശോധനയും ഹോസ്പിറ്റൽ ഒരുക്കിയിട്ടുണ്ട്.എന്നിട്ടും ചില സ്വകാര്യ വ്യക്തികൾ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി കെഎം സിറ്റി ഹോസ്പിറ്റൽ ഇൻ മനപ്പൂർവം അപകീർത്തി പെടുത്താൻ ശ്രമിക്കുന്നത് പ്രതിഷേധം തന്നെ.
നിരവധിയായ ഓർഫനേജുകൾക്കും, വൃദ്ധമന്ദിരങ്ങൾക്കും സൗജന്യ ചികിത്സയും കെ എം സി ടി നൽകിവരുന്നു.
