Site icon CTV Online

നൂറ് ദിനം നൂറ് പദ്ധതി;അരയങ്കോട് സൗത്ത് അരയങ്കോട് റോഡ് ഉദ്ഘാടനം ചെയ്തു

Report: Rejith Mavoor

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച അരയങ്കോട് സൗത്ത് അരയങ്കോട്റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് ഈ റോഡിൻ്റെ പ്രവൃത്തി നടത്തിയത്

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചഒമ്പതാമത്തെ പ്രവൃത്തിയാണിത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി കുഞ്ഞിരായന്‍, കെ മനീഷ്, പി.പി ശാഹുല്‍ ഹമീദ്, എൻ.കെ വേണുഗോപാലന്‍ സംസാരിച്ചു.

Exit mobile version