Site icon CTV Online

കർഷക പ്രക്ഷോഭത്തിന് വ്യാപാരികളുടെ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു

Report: Gulab Nabi Azad

മുക്കം:വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക പ്രക്ഷോഭത്തിന് വ്യാപാരികളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു.

മുക്കം ആലിൻ ചുവട്ടിൽ സംഘടിപ്പിച്ച പരിപാടി മേഖല പ്രസിഡണ്ട് കെ.ടി. നളേശൻ ഉദ്ഘാടനം ചെയ്തു.വ്യാപാരികളും കർഷകരുo ഒരു നാണയത്തിന്റെ രണ്ട് വശമാണെന്നും ഇനിയും സമരം നീണ്ടു പോകുകയാണെങ്കിൽ വ്യാപാരി സമൂഹവും അവരോടൊപ്പം മുൻനിരയിൽ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. യൂണിറ്റ് പ്രസിഡണ്ട് കെ എം .കുഞ്ഞവറാൻ ആധ്യക്ഷ്യം വഹിച്ചു.
മേഖല സെക്രട്ടറി TA അശോക് ,യൂണിറ്റ് സെക്രട്ടറി UK ശശി, K C ജെയ്സൺ , ബാബു.Kഎന്നിവർ സംസാരിച്ചു.

Exit mobile version