Site icon CTV Online

ഹരിത തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ശുചിത്വമിഷന്‍

Local News

ജില്ലാ ശുചിത്വ മിഷന്‍ കോഴിക്കോടിന്റെ നേതൃത്ത്വത്തില്‍ കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഗ്രീന്‍ ഇലക്ഷന്‍ കാമ്പയിന്‍ വാഹന പ്രചരണ കലാജാഥക്ക് മുക്കത്ത് സ്വീകരണം നല്‍കി. കോഴിക്കോട് രംഗശ്രീ വനിത തിയേറ്റര്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. നാഷണല്‍ സര്‍വീസ് സ്‌കീം പ്രോവിഡന്‍സ് വിമന്‍സ് കോളേജ് വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ജില്ല കലക്ടര്‍ ഉദ്ഘാടനം ചെയ്ത കലാജാഥ ജില്ലയിലെ 26 കേന്ദ്രങ്ങളിലായി മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം ഏപ്രില്‍ ഒന്നിന് ഉണ്ണികുളത്ത് സമാപിക്കും.

Exit mobile version