
കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ. പ്രർത്തകർ കോഴിക്കോട് ജില്ലയിൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന ഗാനം പുറത്തിറങ്ങി. പൊരുതാം, കരുതാം എന്ന പേരിൽ ഡി.വൈ.എഫ്. ഐ ജില്ലാ കമ്മറ്റിയാണ് അതിജീവന ഗാനം ഒരുക്കിയത്. നാടക പ്രർത്തകനും കവിയുമായ ഷിബു മുത്താട്ടാണ് രചനയും ആവിഷ്കാരവും . ഫെയ്സ്ബുക്ക് വഴിയുള്ള റിലീസിംഗ് എ.പ്രദീപ് കുമാർ എം’ എൽ.എ. നിർവഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി.വസീഫ്, സംസ്ഥാന കമ്മറ്റി അംഗം പി. ഷിജിത്ത്, ജില്ലാ കമ്മറ്റി അംഗം ഷിബിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു. ഷിംജിത്ത് ശിവനാണ് സംഗീത സംവിധാനം. ആലാപനം ഷിജു മാധവ് . എഡിറ്റിംഗ് ടി. മൻസൂർ