സി.ബി.എസ്. ഇ പ്ലസ് ടു ദയാപുരത്തിന് 24-ാം തവണയും നൂറില്‍ നൂറ്

ചാത്തമംഗലം: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ തുടർച്ചയായി 24-ാം തവണയും നൂറുശതമാനം വിജയവുമായി ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. പരീക്ഷയെഴുതിയ 70 പേരില്‍ 58 വിദ്യാർത്ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 12 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു. 15 വിദ്യാർത്ഥികള്‍ക്ക് 90 ശതമാനത്തിലേറെ മാർക്കുണ്ട്.സയന്‍സ് സ്ട്രീമില്‍ 96 ശതമാനം മാർക്കോടെ നാജി ഫറാസും, കൊമേഴ്സ് സ്ട്രീമില്‍  95 ശതമാനം മാർക്കോടെ ഹയ ഗഫൂറും സ്കൂള്‍ തലത്തില്‍ ഒന്നാമതെത്തി. ദയാപുരം ശൈഖ് അന്‍സാരി വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിക്കു കീഴില്‍ പഠിക്കുന്ന വിദ്യാർത്ഥികളും മികച്ച വിജയം നേടി.

error: Content is protected !!
%d