![](https://ctvonline.in/wp-content/uploads/2020/07/Coronavirus-Covid-19-DNA-1024x768.png)
കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ഫലം പുറത്ത് വന്നു. തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം അന്‍പതോളം പേരുടെ പരിശോധന ഫലം പോസിറ്റീവ്.ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരികരണം പുറത്തു വന്നില്ലെങ്കിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു കോവിഡ് 19 പോസിറ്റീവായി സ്ഥിരികരിച്ച് കോഴിക്കോട് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്ത് വന്നു. പഞ്ചായത്ത് കാര്യാലയം അടച്ചിടാനും നാളെ വൈകിട്ട് നാലു മണിക്കകം മുഴുവന്‍ പഞ്ചായത്ത് ജീവനക്കാരും കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്നാണ് ഉത്തരവ്.പഞ്ചായത്ത് കാര്യാലയം അടച്ചിട്ടു അണുനശീകരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. പേരോടിനടുത്തെ ഒരു മരണ വീട്ടില്‍ നിന്നാണ് രോഗ വ്യാപനം ഉണ്ടായതെന്ന് കരുതുന്നു. ഇവിടെ ഉണ്ടായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.റാപിഡ് അന്റിജൻ ടെസ്റ്റ് നടത്തിയപ്പോയണ് കോവിഡ് പോസറ്റീവ് ആയതെന്നും നാളെയോ മറ്റാന്നാളോ പി സി ആർ ടെസ്റ്റ് നടത്തി ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.