Site icon CTV Online

കോവിഡ് മുക്തനായ വടകര സ്വദേശി മരിച്ചു

കോവിഡ് മുക്തനായ വടകര സ്വദേശി മരിച്ചു. മാക്കൂൽ പീടികയിലെ ഹാഷിം ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കിഡ്നി സ്റ്റോണിന് കഴിഞ്ഞ മാസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം അസുഖം ബാധിച്ചതിനെ തുടർന്ന് നടത്തിയ ‘ പരിശോധനയിൽ കോവിഡ് പോസറ്റീവായി . പിന്നീട് മെഡിക്കൽ കോളേജിൽ രോഗമുക്തി നേടിയെങ്കിലും ഇന്ന് രാവിലെ മരണമടയുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയും മൂന്ന് മക്കളും കോവിഡ് പോസറ്റീവായി ചികിത്സയിലാണ്

Exit mobile version