Site icon CTV Online

പുഴസഞ്ചാരവും ബോധവൽക്കരണവും നടത്തി

Local News

ജലദിനത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ എൻ. എസ്. എസ് വോളന്റിയേർസ് പുഴസഞ്ചാരം നടത്തി.എളമരം കടവിൽനിന്ന് ആരംഭിച്ച് ഒന്നര മണിക്കൂർ നീണ്ട സഞ്ചാരത്തിനിടെ പുഴയെപ്പറ്റിയുള്ള പഠനവും ചർച്ചയും നടന്നു. പുഴസഞ്ചാരം മാവൂർ ക്ലസ്റ്റർ കൺവീനർ സില്ലി എം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എസ്.കമറുദ്ദീൻ അധ്യക്ഷനായി.കൺവീനർ ആഖിൽ മുഹമ്മദ്‌ എൻ. കെ, നിഷാൻ ഹുസൈൻ തുടങ്ങിവർ സംബന്ധിച്ചു . ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിനും പുഴയെ അടുത്തറിയാനുമായി നടത്തിയ ബോട്ട് യാത്ര മുറിഞ്ഞമാട് കടവിൽ അവസാനിച്ചു.

Exit mobile version