
രക്തമന്ന്യേഷിച്ചിട്ടുള്ള നെട്ടോട്ടങ്ങൾ ഇനി വേണ്ടി വരില്ല. രക്ത ദാതാക്കളെ കണ്ടു പിടിക്കാൻ സ്വന്തം ആപ്പ് നിർമിചിരിക്കുകയാണ് കൂടരഞ്ഞിയിലെ ഷിബിൽ എന്ന കൊച്ചു മിടുക്കൻ. രോഗിക് യോജിച്ച രക്ത ഗ്രൂപ്പുകളുള്ള രക്ത ദാതാവിനെ തേടിയുള്ള കഷ്ടപ്പാടുകൾക്ക് ഇതോടെ വിരാമമായേക്കും. കൂടരഞ്ഞി അറക്കൽ സിനോയി സിൻസി ദമ്പതികളുടെ മകനും കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയുമായ ഷിബിൽ സിനോയിയാണ് രക്ത ദാതാക്കളെ കണ്ടു പിടിക്കാൻ സ്വന്തം ആപ്പ് നിർമിച്ചത്. വൃക്കരോഗിയായ അച്ഛനോടൊപ്പം ആശുപത്രികൾ കയറി ഇറങ്ങിയപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് ഷിബിലിനെ ഇങ്ങനെ ഒരു ശ്രമത്തിന് പ്രേരിപ്പിച്ചത്. ഒരു ദിവസം തന്നെ നിരവധി യൂണിറ്റ് രക്തം ആവശ്യം വന്നപ്പോഴാണ് തന്നെ പോലെ മറ്റുള്ളവരും ആവശ്യക്കാർ ഉണ്ടാവിലെ എന്ന ആശയം ഷിബിലിന്റെ മനസ്സിലുദിച്ചത് ഇപ്പോൾ ആദ്യ ഘട്ടമെന്ന നിലയിൽ തന്റെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വിവരങ്ങളാണ് ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെങ്കിലും എല്ലാ പ്രദേശത്തുള്ള ആളുകളും ആപ്പ് ഡൗൺലോഡ് ചെയ്യ്ത് വിവരങ്ങൾ ചേർക്കുകയാണങ്കിൽ വളരെ എളുപ്പത്തിൽ നമ്മുടെ രക്ത ഗ്രൂപ്പ് ആവിശ്വക്കാർക്ക് കണ്ടെത്താൻ കഴിയുമെന്ന് ഈ വിദ്യാർഥി പറയുന്നു. കൂടരഞ്ഞിയിൽ ചെറിയ കച്ചവടം നടത്തിയിരുന്നു ഷിബിൽന്റെ പിതാവ് ഷിനോയ് അസുഖം കൂടിയതോടെ വലിയ പ്രതിസന്ധിയിൽ ആവുകയായിരുന്നു നാട്ടിലെ സുമനസ്സുകളുടെ യും കുടുംബക്കാരുടെയും സഹായങ്ങൾ കൊണ്ടാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത് ഈ പ്രതിസന്ധിയിലും മകന്റെ ഈ പ്രയത്നത്തിൽ വലിയ സന്തോഷവാനാണ് ഷിനോയ്. ഈ ആപ്പ് പ്ലേസ്റ്റോറിൽ ഉം ആപ് സ്റ്റോറിലും ലഭ്യമാക്കാൻ 25 യൂ എസ് ഡോളർ അടയ്ക്കണം എന്നത് ഷിബിലിന്റെ മുൻപിലെ വലിയ പ്രതിസന്ധിയാണ്. നിരോധിച്ച ചൈനീസ് പോലെ പ്രമുഖനായ tiktok ഇന്ത്യൻ രൂപം ഉണ്ടാക്കാനാണ് ഷിബിലിന്റെ അടുത്ത ശ്രമം . പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിൽ തളരാതെ മുന്നേറുന്ന ഈ കൊച്ചുമിടുക്കൻ ഒരു മാതൃകയാണ് സ്വന്തമായി ഒരു കമ്പ്യൂട്ടർ പോലുമില്ലാതെ പിതാവിന്റെ മൊബൈൽ ഫോണിലാണ് സമൂഹത്തിന് ഏറെ ഉപകാരപ്രദമാകുന്ന ഈ ആപ്പ് ഷിബിൽ നിർമ്മിച്ചത് ഒരു ലാപ്ടോപ്പ് എന്നത് ഈ കൊച്ചുമിടുക്കൻ ഒരു സ്വപ്നം കൂടിയാണ്