വീട്ടുകാർക്ക് ഭീഷണിയായ തേനീച്ചക്കൂട് നശിപ്പിച്ചു

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് നെല്ലിക്കാപറമ്പിനും  വലിയപറമ്പിനുമിടയിൽ   ദിനേശൻ്റെപറമ്പിനു സമീപമുള്ള  തേനീച്ചക്കൂട് തിരുവമ്പാടിയിലെ എ ടു സെഡ് ടീം എത്തിയാണ് നശിപ്പിച്ചത്. തേനീച്ച കൂട് ഭീഷണിയാണെന്നു കാണിച്ചു നേരത്തെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ എം ടി.അഷ്റഫ് അടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് എ ടു സെഡിൻ്റെ സഹായം തേടിയത്. ഇവരെത്തി തേനീച്ച കൂട് തീയിട്ട്  നശിപ്പിക്കുകയായിരുന്നു

error: Content is protected !!