Site icon CTV Online

മാവൂർ എരഞ്ഞിമാവ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു

Local News

മാവൂർ എരഞ്ഞിമാവ് റോഡിൽ എളമരം കടവിന് സമീപത്ത് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പത്തു മണിയോടെയാണ് വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞ് താഴ്ന്നത്. റോഡിൻ്റെ മുകളിൽ നിന്ന് നോക്കിയാൽ ചെറിയൊരു ദ്വാരം മാത്രമാണ് കാണാനായത്. എന്നാൽ ഒരു മീറ്ററിലധികം ആഴത്തിലും റോഡിൻ്റെ മധ്യത്തിൽ വരെയെത്തുന്ന വിധത്തിൽ വീതിയിലും റോഡ് ഇടിഞ്ഞമർന്നിട്ടുണ്ട്. മുകൾ ഭാഗത്തെ ടാറിംങ്ങിൻ്റെ ഉറപ്പിൽ മാത്രമാണ് ഇപ്പോൾ മറ്റ് ഭാഗവും ഇടിയാതെ നിൽക്കുന്നത്. അപകടം ശ്രദ്ധയിൽ പെട്ട പരിസരവാസികൾ മാവൂർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് സബ്ബ് ഇൻസ്പെക്റ്റർമാരായ ജയപ്രകാശ്, എം സതീശൻ എന്നിവരുടെ നേതൃത്വത്തിൽ മാവൂർ പോലീസ് സ്ഥലത്തെത്തി താൽക്കാലികമായി അപകട മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
ഇടതടവില്ലാതെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ ഗർത്തം രൂപപ്പെട്ടതോടെ
വലിയ അപകട ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് തന്നെ അടിയന്തിരമായി ഈ ഭാഗത്തെ ഗർത്തം അടക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Exit mobile version