
Report: News Desk
കൊയിലാണ്ടി:കൊയിലാണ്ടിയിൽ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചപ്പോൾ ബിഹാർ സ്വദേശി മുഹമ്മദ്സായിദ് കൂട്ടുകാരെയും കൂട്ടി പോയത് പൊലീസ് സ്റ്റേഷനിലേക്ക്. ഭാഗ്യവാനായപ്പോൾ ആരെങ്കിലും അപായപ്പെടുത്തുമെന്ന ഭീതിയിലാണ് ലോട്ടറി ടിക്കറ്റുമായി മുഹമ്മദ്സായിദ് പൊലീസിനെ സമീപിച്ചത്. കൂലിപ്പണിക്കായി കൊയിലാണ്ടിയിൽ എത്തിയ മുഹമ്മദ്സായിദ് നന്തി ലൈറ്റ് ഹൗസിനടുത്തു വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം തുടർ നടപടിക്കായി സഹായം നൽകുമെന്നു പൊലീസ് പറഞ്ഞു .
