Site icon CTV Online

അധ്യാപക ഭവന സന്ദർശന പരിപാടി പൂർത്തീകരിച്ച് കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂൾ

Report: News Desk

കല്ലുരുട്ടി: കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കുന്നതിനും, കോവിഡ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും, ഓൺലൈൻ തുടർപഠന പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുമായി കല്ലുരുട്ടി സെന്റ് തോമസ് യു പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഭവനങ്ങളിൽ അധ്യാപകർ സന്ദർശനം നടത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ഭവന സന്ദർശന പരിപാടിയിൽ, വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രധാനാധ്യാപകൻ ജിബിൻ പോൾ, അധ്യാപകരായ പൗളി അഗസ്റ്റിൻ, നിമ്മി കുര്യൻ, ടിൽജി പി തോമസ്, സൈനുൽ ആബിദ്, സജി വി സി തുടങ്ങിയവർ സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.

Exit mobile version