മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ഭൂമി ഇടപാടിലെ വൻ അഴിമതിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക, രജിസ്ട്രേഷൻ റദ്ദ് ചെയ്ത് പണം തിരിച്ചുപിടിക്കുക ,പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയത് . മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, നിയോജക മണ്ഡലം സെക്രട്ടറി എൻ.പി.അഹമ്മദ്, വി.കെ.റസാഖ്, ടി.ഉമ്മർ മാസ്റ്റർ, പഞ്ചായത്ത് ഭാരവാഹികളായ ടി.ടി.ഖാദർ ,കെ.ആലിഹസ്സൻ, എം.പി.അബ്ദുൽ കരീം, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മാഈൽ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഉസ്മാൻ ,ഹബീബ് ചെറുപ്പ, കെ.ഹസ്സൻ കുരിക്കൾ, ഷാക്കിർ പാറയിൽ, സി.ടി.ഷെരീഫ്, സുരേഷ് മാവൂർ ,എ.കെ.മുഹമ്മദലി, തുടങ്ങിയവർ സമരത്തിൽ സംബന്ധിച്ച്