കോടഞ്ചേരിയിലെ ചെമ്പുകടവ് -വെണ്ടേക്കുംപൊയില്‍ ട്രൈബല്‍ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുറഞ്ഞത് ഒന്നര ഏക്കര്‍ വരെയുളള വാസയോഗ്യമായ ഭൂമി വില്‍ക്കുന്നതിന് തയ്യാറുളള ഭൂവുടമകളില്‍ നിന്ന് നേരിട്ട് അപേക്ഷ ക്ഷണിച്ചു. ഭൂമി വില്‍ക്കുന്നതിന് താത്പര്യമുളള ഭൂവുടമകള്‍ താമരശ്ശേരി താലൂക്ക് ഓഫീസില്‍ താത്പര്യപത്രം ലഭ്യമാക്കണമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. അവസാന തീയതി ജൂണ്‍ 30 വൈകീട്ട് അഞ്ച് മണി.