കോവിഡ്-19 : ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി ദീര്‍ഘിപ്പിച്ചു

കോവിഡ്-19 മൂലം തൊഴില്‍ നഷ്ടപ്പെട്ട  കൈത്തൊഴിലാളി – ബാര്‍ബര്‍ / ബ്യൂട്ടീഷ്യന്‍ – അലക്ക്  – ഗാര്‍ഹിക – ക്ഷേത്രജീവനം –  പാചക ത്തൊഴിലാളി ക്ഷേമനിധികളില്‍ അംഗങ്ങളാകുകയും പുതുക്കിയ അംശാദായം അടച്ച് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടാന്‍ സാധിക്കാതെ വരികയും ചെയ്ത കോഴിക്കോട് വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  അവസാന തിയ്യതി ജൂണ്‍ 30  വരെ ദീര്‍ഘിപ്പിച്ചു.  അര്‍ഹരായ അംഗങ്ങള്‍ http://boardswelfareassistance.lc.kerala.gov.in  അല്ലെങ്കില്‍ http://lc.kerala.gov.in  എന്ന വെബ്‌സൈറ്റില്‍  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി തെരഞ്ഞെടുത്ത്  അംഗത്വനമ്പര്‍ രേഖപ്പെടുത്തിയാല്‍ ലഭ്യമാകുന്ന അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്/ക്ഷേമ പദ്ധതി പാസ്സ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്സ്ബുക്ക് (ഐഎഫ്എസ് സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സൽ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എതെങ്കിലും ക്ഷേമനിധിയില്‍ നിന്നോ ദാരിദ്രരേഖയ്ക്ക് താഴെ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട്  നല്‍കിയതോ ആയ കോവിഡ്-19 ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.
വിശദവിവരങ്ങള്‍ക്ക്  – 0495 2378480

error: Content is protected !!
%d bloggers like this: