
Report:Web Desk
വയനാട്ടിൽ പൊലീസും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ് കൊല്ലപ്പെട്ടു.പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. മാവോയിസ്റ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു. അൽപസമയം മുൻപാണ് സംഭവം. മീൻമുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘർഷം നടന്നത്. വെടിവയ്പ് തുടരുന്നതായാണ് ലഭിക്കുന്ന വിവരം
