Site icon CTV Online

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ്; ബന്ധുക്കള്‍

Report: Web Desk

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി ബന്ധുക്കള്‍.കേണീച്ചിറ പാല്‍നട കോളനിയിലെ ഗോപാലനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മൃതദേഹം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം അഴുകിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി ആദ്യം മൃതദേഹം എത്തിച്ചത്. എന്നാല്‍ പൊലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നില്ല. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം എത്തിച്ചത്. ഇവിടെയും പൊലീസ് സര്‍ജനില്ലെന്ന് പറഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Exit mobile version