
വയനാട്ടിൽ ചികിത്സയിലിരിക്കെ അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജയാണ് മരിച്ചത്. ഈ മാസം 14നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനിയന്ത്രിതമായ പ്രമേഹം, കൊവിഡ് അനുബന്ധ ശ്വാസതടസം, ന്യൂമോണിയ എന്നിവയുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
