
News Desk
കരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുക്കം കുറ്റിപ്പാല കോളനിയിലെ മുഴുവൻ കൂടുബങ്ങൾക്കും കാർഷിക വിഭവ കിറ്റ് വിതരണം ചെയ്തു. മുക്കം പോലീസ് സബ് ഇൻപെക്ടർ രാജീവൻ യൂണിറ്റി വളണ്ടിയർ ചെമ്മുവിന് നൽകി വിതരണോൽഘാടനം നിർവ്വഹിച്ചു. ആപത്ത് കാലത്ത് അർഹരെ കണ്ടെത്തി സ്വകാര്യമായി സഹായങ്ങൾ വീടുകളിലെത്തിക്കുന്ന കരുണ ഫാണ്ടേഷന്റെ പ്രവർത്തനങ്ങൾ മഹത്വരമാണന്ന് ഇത്തരം സേവനങ്ങൾ നാടിന് വലിയ പുണ്യമാണന്നും എസ്.ഐ അഭിപ്രായപ്പെട്ടു. എ.എസ്.ഐ സലീം മുട്ടാത്ത്, രാജൻ കരുണ നാച്വർ കെയർ കൺവീനർ ലുഖ്മാൻ കക്കാട്, ഷൈജൽ, എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. പരിപാടിയിൽ കരുണ സാരഥി പി സി അബ്ദുറഹിമാൻ കോവിസ് കാല സേവനങ്ങൾ വിശദീകരിച്ചു. ഉദാരമതികളിൽ നിന്ന് സൗജന്യമായും കർഷകരിൽ നിന്ന് ന്യായ വില നൽകിയുമുള്ള കാർഷികവിഭവസമാഹരണവും സൗജന്യവിതരണവും തുടരുമെന്ന് കരുണ പി.ആർ. സെക്രട്ടറി മജീദ് പുളിക്കൽ അറിയിച്ചു.
