Site icon CTV Online

പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയില്‍; യുവതി കസ്റ്റഡിയിൽ

Web Desk

വാളയാറിൽ പിഞ്ചുകുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം . കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെന്ന് സംശയിക്കുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി പോലീസാണ് അമ്മയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്.പശ്ചിമബംഗാൾ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചെന്നും ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പോലീസ് പറഞ്ഞു . കുഞ്ഞിന്‍റെ കരച്ചിൽ കേട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version