Site icon CTV Online

ലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ ഒഴിവാക്കുക;കെ ടി ജലീൽ

Report: Web Desk

മൂുഖ്യമന്ത്രി പിണറായി വിജയനെതിരായ ലീഗ് വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. ലീഗ് ഒരു സാമുദായിക സംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ ലീഗ് നേതാക്കള്‍ക്ക് പോലും ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ ക‍ഴിയുന്നില്ലെന്ന് മന്ത്രി കെടി ജലീല്‍.

ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ പേരില്‍ നിന്ന് ‘മുസ്‌ലിം’ ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കും, ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു.

കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് കേരള കോണ്‍ഗ്രസോ ആര്‍.എസ്.പിയോ ആണെന്ന് പറഞ്ഞാല്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം മുസ്‌ലിം ലീഗാണെന്ന് പറയുമ്പോള്‍ ഉണ്ടാകുന്നത് ആരുടെ കുഴപ്പമാണെന്നും മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിനെതിരാവുകയെന്നും അദ്ദേഹം ചോദിച്ചു. വര്‍ഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവര്‍ക്ക് എല്ലാം വര്‍ഗീയമായി തോന്നുക സ്വാഭാവികമാണെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു.

ഫെയ്സ്ബുക്കിന്‍റെ പൂര്‍ണരൂപം:-

Exit mobile version