Site icon CTV Online

”യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ട്”; എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്

Report: Web Desk

എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്. സ്‌കറിയാ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സ്‌കറിയാ തോമസിന്റെ പാര്‍ട്ടിയുമായി ലയിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അനൂപ് ജേക്കബ് എംഎല്‍എ തന്നെ ഇതിനെതിരെ രംഗത്തെത്തിയത്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാന്‍ ആലോചിക്കുന്നില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പിറവം, പെരുമ്പാവൂര്‍ സീറ്റുകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി ഒരു സീറ്റ് വാഗ്ദാനം ചെയ്തു അനൂപ് ജേക്കബിനെ മുന്നണിയിലേക്ക് കൊണ്ടുവരാനായിരുന്നു സ്‌കറിയാ തോമസിന്റെ നീക്കം.

Exit mobile version