Site icon CTV Online

കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രവത്തകർ ധർണ്ണ സംഘടിപ്പിച്ചു

Local News

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി. എഫ് കമ്മിറ്റി മുക്കം മിനി സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ജനദ്രോഹ നടപടികളിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം മൽസരിക്കുകയാണെന്നും, ഇന്ധന വിലയിൽ കൊള്ളയടിക്കുന സെസ്സ് വേണ്ടെന്ന് വെക്കാൻ സർക്കാർ തയ്യാറാവണം എന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ടു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം യു.ഡി.ഫ് ചെയർമാൻ കെ.ടി.മൻസൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ.ആൻ്റണി, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ.കാസിം, വി.ഡി.ജോസഫ്, ഷംലൂലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ കെ.എ.അബ്ദുറഹിമാൻ, ശംസീർ പോത്താട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ബിജു എണ്ണാർ മണ്ണിൽ എന്നിവർ സംസാരിച്ചു.

Exit mobile version