Site icon CTV Online

യു പി സർക്കാരിനെതിരെ നടന്‍ സിദ്ധാര്‍ഥ്

Report: Web Desk

ഉത്തർ പ്രദേശ് സർക്കാരിനെതിരെ ബോളിവുഡ് നടൻ സിദ്ധാർഥ്.മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയാണ് നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിരിക്കുന്നത്.

വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ അംഗീകാരം നൽകിയിരുന്നു.വിവാഹത്തിനായുള്ള മതംമാറ്റം നടന്നാൽ വിവാഹം അസാധുവാക്കാൻ കോടതിക്ക് അധികാരമുണ്ടാകും. സ്വമേധയാ മതംമാറണമെങ്കിൽ 60 ദിവസം മുൻപു ജില്ലാ മജിസ്ട്രേട്ടിനെ അറിയിക്കണം; നടപടി നിർബന്ധിതമല്ലെന്നു പ്രസ്താവന നൽകണം. വീഴ്ച വരുത്തിയാൽ 3 വർഷംവരെ തടവും പിഴയും ശിക്ഷ. നിയമവിരുദ്ധമായ മതംമാറ്റം ജാമ്യമില്ലാത്തതും പൊലീസിനു വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റമാണെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു.

ഇതിനെതിരെയാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ് .ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ് (രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ജനിച്ചവര്‍) എന്നാണ് താരം ട്വീറ്റ് ചെയ്തത്.പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ ആര്? അവരുടെ നിയമപ്രകാരം, ആര്‍ക്കും ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്ത് കഴിക്കുക, എന്ത് പറയുക, എന്ത് പാടുക, എന്ത് എഴുതുക, എന്ത് ചെയ്യണമെന്ന് അവര്‍ പറയും. സിദ്ധാര്‍ഥ് കുറിച്ചു.

Exit mobile version