
newsdesk
തോട്ടുമുക്കം: കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന്(22- തീയതി) നടത്താനിരുന്ന തോട്ടമുക്കം- പുതിയിനടം- വാലില്ലാപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിശ്ചയിച്ചിരുന്ന ഉപരോധ സമരം പിൻവലിച്ചു .
ബഹുമാനപ്പെട്ട തിരുവമ്പാടി എംഎൽഎ സി കെ കാസിം, ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് മെമ്പർ ധന്യ ബാബുരാജ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുജ ടോം, സുഹാസ്, സന്തോഷ് സബാസ്റ്റ്യൻ എന്നിവരവുമായി നടത്തിയ ചർച്ചയുടെ ഫലമായി താൽക്കാലിക പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും, ശാശ്വത പരിഹാരത്തിന് യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകുകയും ചെയ്തു. അതോടൊപ്പം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് എൻജിനീയർമാർ സ്ഥലം സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പ്രശ്നപരിഹാരത്തിനായി നേതൃത്വം വഹിച്ച എംഎൽഎ ,ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് അഭിവാദ്യം അർപ്പിക്കുകയും സർവ്വകക്ഷി യോഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു
