തിരുവമ്പാടി മലയോര ഹൈവേ കടന്നു പോകുന്ന ആനക്കലും പാറയിൽ അപകടങ്ങൾ ആവർത്തിക്കുന്നു ; ഇവിടെ സ്കൂട്ടർ കൊക്കയിലേയ്ക്ക് മറിഞ് ഇന്നലെരണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തോടെ റോഡിൻറെ സുരക്ഷക്കായുള്ള നടപടിക്കായി ആളുകൾ ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്

തിരുവമ്പാടി : മലയോര ഹൈവേ കടന്നു പോകുന്ന ആനക്കലും പാറയിൽ അപകടങ്ങൾ ആവർത്തിക്കുന്നു .
വ്യാഴാഴ്ച രണ്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ റോഡിൽ ഇതിനകം ഒട്ടേറെ അപകടങ്ങൾ ആണ് ഉണ്ടായത് .കഴിഞ്ഞവർഷം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു അതിനുമുമ്പ് അവിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടായി .വൻ കയറ്റിറക്കമുള്ള റോഡിൽ സംരക്ഷണ ഭിത്തികൾ ഒന്നുമില്ല റോഡരികിൽ 50 അടിയോളം താഴ്ചയുള്ള ഒക്കെ ആണുള്ളത് റോഡരികിൽ 50 അടിയോളം താഴ്ചയുള്ള കൊക്കയാണുള്ളത് എല്ലാം കാടുകൾ നിറഞ്ഞു കിടക്കുന്നതിനാൽ തന്നെ ആരെങ്കിലും അപകടത്തിൽ പെട്ടാൽ ആളുകളുടെ ശ്രദ്ധയിൽ പെടില്ല .
മലയോര ഹൈവേ യുടെ ഭാഗമായി റോഡ് വിക സിപ്പിച്ചതോടെ അതിവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത് .കക്കാടംപൊയിൽ, പൂവാറൻതോട് ഉൾപ്പെടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള വാഹനങ്ങളുടെ പടയാണ് ഈ റൂട്ടിൽ സദാസമയവും വിദൂര ജില്ലകളിൽ നിന്നടക്കം ബൈക്കുകളിലും കാറുകളിലും വിനോദസഞ്ചാരികളെത്തുന്നു . അപകട മുന്നറിയിപ്പ് അറിയിച്ചുള്ള സൂചന ബോർഡുകൾ പോലും ഇവിടെയില്ല . കൊക്ക ഉള്ള ഭാഗങ്ങളിൽ കമ്പിവേലി എങ്കിലും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികൾ നിറയുന്ന കക്കാടംപൊയിൽ പോലീസ് എയ്ഡ് പോസ്റ്റ് ആവശ്യം ശക്തമാണ് ഏറെ അകലെ കിടക്കുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ അധീനതയിലുള്ള സ്ഥലമാണിത് .സഞ്ചാരികളുടെ വർധന കണക്കിലെടുത്ത് കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു

error: Content is protected !!
%d