Site icon CTV Online

തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട

Report: Rafeqq Thottumukkam

തിരുവമ്പാടി: തോട്ടുമുക്കത്തും പനം പിലാവും പരിസരപ്രദേശങ്ങളിലും വ്യാപകമായി ബീവറേജ് മദ്യം വില്പന നടത്തുന്ന ബ്ലാക്ക് ജോൺസൺ എന്ന ഇരട്ട പേരുള്ള പ്ലാത്തോട്ടത്തിൽ ജോൺസൺ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ ആയത്.

വിൽപനക്കായി 17 കുപ്പി മദ്യം അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നതിനിടെയാണ് ഇയാൾ തിരുവമ്പാടി കൂടരഞ്ഞി റോഡിൽ വെച്ച് പോലീസിന്റെ പിടിയിലായത്.

പിടിച്ചെടുത്ത കുപ്പികളിൽ മുഴുവനും ബീവറേജിൽ നിന്ന് വാങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.തിരുവമ്പാടി IP സുധീറിന് കിട്ടിയ രഹസ്യ വിവരത്തിൽ എസ് ഐ കുമാരൻ കെ എൻ .സിപിഒ അനീസ്, രാംജിത്ത് , സ്വപ്നേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്കാരി റെയ്ഡ് തുടരുന്നതിനിടയിൽ ഐ പി സുധീർൻറെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ഈ ആഴ്ച മൂന്നാമത്തെ മദ്യ വേട്ടയാണ് നടക്കുന്നത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ ഇതിന് മുമ്പും സമാന കുറ്റത്തിന് എക്സൈസ് വകുപ്പും പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം 28 ലിറ്റർ ബീവറേജ് മദ്യവുമായി താമരശ്ശേരി സ്വദേശിയെ തിരുവമ്പാടി പോലീസ് പിടികൂടിയിരുന്നു. അബ്കാരി റെയ്ഡ് തുടരുമെന്ന് പോലീസ് അറിയിച്ചു

Exit mobile version