Site icon CTV Online

വീടിന് ഇടിമിന്നലിലേറ്റ് വൻനാശ നഷ്ടം

Local News

കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മുക്കം നഗരസഭയിലെ മാങ്ങ പൊയിലിൽ സ്വദേശിനി കുവ്വ പള്ളി ആമിനകുട്ടിയുടെ വീടിന് ഇടിമിന്നൽ ഏറ്റു . മിന്നലിന്റെ ആഘാതത്തിൽ വീടിൻറെ വയറിങ് പൂർണമായും കത്തി നശിച്ചു. വീടിൻറെ ചുമരും, കോൺക്രീറ്റ് സ്ലാബും, ജനൽ ചില്ലുകളും പൊട്ടി നശിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ ആമിന കുട്ടിയും , മകൻ ആസാദുമായിരുന്നു വീട്ടിലുണ്ടായിരുന്നത് തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും തങ്ങൾ രക്ഷപ്പെട്ടതെന്ന് മകൻ ആസാദ് പറഞ്ഞു. വീട്ടിലെ മറ്റ് ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ വൈദ്യുതി പുനസ്ഥാപിച്ചു പരിശോധിച്ചാൽ മാത്രമേ അറിയുകയുള്ളൂ എന്നും വീട്ടുകാർ പറയുന്നു.

Exit mobile version