
Local News
സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനം കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ തുടക്കമായി. രാവിലെ മൈക്കാവിലെ രക്തസാക്ഷി ജോബി ആൻഡ്രൂസിൻ്റെ ബലി കുടീരത്തിൽ നിന്നും ലിൻ്റോ ജോസഫ്
ഏരിയാ കമ്മിറ്റിയംഗം വി കെ പീതാംബരൻ പതാക ഉയർത്തി . സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗത സംഘം കൺവീനർ കെ പി ചാക്കോച്ചൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മദ്, ,ജില്ലാ കമ്മറ്റി അംഗങ്ങളായ ഇ രമേശ് ബാബു, പി കെ പ്രേംനാഥ്എ ന്നിവർ പങ്കെടുക്കുത്തു . സമ്മേളനം വ്യാഴാഴ്ച വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് സമാപന പൊതു സമ്മേളനം “പുന്ന കൊമ്പിൽ വർഗീസ് നഗറി “ൽ പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.സംസ്ഥാന – ജില്ലാ നേതാക്കൾ സംസാരിക്കും
