neewsdesk
മുക്കം:എഴുപത്തി അഞ്ചിന്റെ നിറവിൽ നിൽക്കുന്ന താഴക്കോട് എ യു പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.ആയിരത്തി തൊള്ളായിരത്തി അമ്പതിൽ സ്ഥാപിതമായ താഴക്കോട് സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ സംഗമത്തിനാണ് കളമൊരുങ്ങുന്നത്
കാരശ്ശേരി , മുക്കം , വലില്ലാപ്പുഴ,മണാശ്ശേരി , മുത്താലം, ആനയാംകുന്ന്, പൂളപ്പൊയിൽ, ഓമശേരി , ഭാഗത്തുള്ള നിരവധി വിദ്യാർത്ഥികൾ താഴക്കോട് എ യു പി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.
ഇവരെയെല്ലാം ഏകോപിപ്പിച്ചു കൊണ്ടുള്ള സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു.
വാർഡ് കൗൺസിലർ ജോഷില സന്തോഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാനായി നളേശൻ. സി. ടി, വൈസ് ചെയർമാൻമാരായി അബ്ദുൽ നാസർ. യു. പി, ഹാഷിദ്. കെ. സി എന്നിവരെയും ജനറൽ കൺവീനറായി . മീവാർ. കെ ആർ, ജോയിൻ കൺവീനർമാരായി .വിജയൻ.എൻ,സോജൻ ട്രഷറർ അജീഷ്. വി എന്നിവരെയും തെരഞ്ഞെടുത്തു..