
Report: Web Desk
ടെലിവിഷൻ റേറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയാതായി മുംബൈ പോലീസ്. റിപ്പബ്ലിക് ടീവീ ചാനലുകൾക്കുൾപ്പെടെ അന്വേഷണം തുടങ്ങി. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനലുകളിൽ ഒന്നാം സ്ഥാനത്തെ ചാനൽ രണ്ടാം സ്ഥാനത്ത് എത്തുകയും അതെ തുടർന്ന് ചില ചാനൽ മുന്നോട്ട് പോകുകയും ഇതിൽ വലിയ രീതിയിൽ ക്രമക്കേട് കണ്ടത്തുകയും ചെയ്തു.
രണ്ട് മറാത്തി ചാനലുകൾക്കുൾപ്പെടെ കേസ് എടുത്തു. കേസിൽ 2പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക്കൻ ടീവിക്ക് പുറമെ ഫാക്ട് മറാത്തി,ബോക്സ് സിനിമ തുടങ്ങിയ പ്രാദേശിക ചാനലിലുമാണ് കൃത്രിമത്വം നടന്നിരിക്കുന്നത്.ഞങ്ങൾ മുന്നിലാണെന്ന് അവകാശവാദം ഉന്നയിക്കാനും, പരസ്യ വരുമാനത്തിൽ വർധനയുണ്ടാക്കാനും വേണ്ടിയാണ് കൃത്രിമത്വം കാണിച്ചതെന്ന് മുംബൈ പോലീസ് കണ്ടെത്തി. കമ്മീഷണർ പരം വീർ സിങ്ങാണ് വാർത്ത സമ്മേളനത്തിൽ വിവരങ്ങൾ പുറത്ത് വിട്ടത് . റേറ്റിംഗ് ബോക്സുകൾ സ്ഥാപിക്കുന്ന ഏജൻസിയിലെ 2പേരെയാണ് അറസ്റ്റ് ചെയ്തത്.
