Report: News Desk
സംയുക്ത മോട്ടോർവാഹന പണിമുടക്കിനെ തുടർന്ന് നാളത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ മാർച്ച് എട്ടിന് നടത്തും.
കേരള, എംജി സർവകലാശാലകളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളത്തെ പണിമുടക്കിൽ കെഎസ്ആർടിസി ,ഓട്ടോ ടാക്സി സർവീസുകളും മുടങ്ങുമെന്ന് സമരസമിതി അറിയിച്ചു.

