Site icon CTV Online

തെരുവു ഗായകന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തെരുവോരങ്ങളിൽ പാട്ടുപാടി വൈറലായിരിക്കുകയാണ് വയനാട്ടിലെ ഈ ഗായകൻ. ഇന്നലെ മുതല്‍ വൈറല്‍ ആകുന്നത് ഇത്തരത്തിലുള്ള ഒരു വീഡിയോ ആണ്. പ്രായവും ശാരീരികവിഷമതകളും തോറ്റു പോകുന്ന മധുരത്തില്‍ തേനും വയമ്പും എന്ന ഗാനം ആലപിക്കുന്ന ഒരാള്‍.

കുറച്ച് സമയം കൊണ്ടു 1 മില്യണിലധികം ആളുകളിലേയ്ക്ക് ലൈവായി വീഡിയോ എത്തി. ആളാര് എന്നന്വേഷണത്തില്‍ വയനാട്ട് സ്വദേശിയായ ഇദ്ദേഹം പല ബസ്സ്റ്റാന്‍റുകളിലും നാടുകളിലും പാടാറുണ്ട് എന്ന കമന്റുകള്‍ വന്നു.

ഒരിക്കല്‍ വിനീത് ശ്രീനിവാസന്‍ അന്വേഷിച്ച് കണ്ടെത്തി ഒരു ടെലിവിഷന്‍ ഷോയിലും എത്തിച്ചു എന്നറിയുന്നു. വീഡിയോ കണ്ടു നിന്ന ആരോ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുകയായിരുന്നു.

Exit mobile version