Site icon CTV Online

എസ് പി സി പ്രൊജക്റ്റ് കോഴിക്കോട് റൂറൽ ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി

മുക്കം: സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് കോഴിക്കോട് റൂറൽ ജില്ലാ പഞ്ചദിന സഹവാസ ക്യാമ്പ്
“ഗാല 2025” കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. മുക്കം പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്. അൻഷാദ് പതാക ഉയർത്തി.

ചടങ്ങിൽ എ.ഡി.എൻ.ഒ സുനിൽ കുമാർ, എ.എൻ.ഒ യൂസുഫ് വി, പി.എം.ഷൈനി,സബ് ഇൻസ്പെക്ടർ കെ.മുനീർ , സി പി ഒ മാരായസലീം കൊളായി, ഇസ്ഹാഖ് കാരശ്ശേരി , എം.പി ഇല്യാസ്, യു.പി ഹാത്തിക്ക തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൻ്റെ ഭാഗമായി സെറിമോണിയൽ പരേഡ് പ്രാക്ടീസ് നടന്നു. തുടർന്ന് വയനാട് കബനി ഫോക്ക് ബ്രാൻ്റ് സംഘത്തിൻ്റെ നാടൻ പാട്ട് കലാപരിപാടി നടന്നു. 58 സ്കൂളുകളിൽ നിന്നായി 388 സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും സി.പി.ഒ മാരായ അധ്യാപകരും പോലീസ് ഉദ്യോഗസ്തരും പങ്കെടുത്തു.

Exit mobile version