Site icon CTV Online

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതിവ ഗുരുതരം

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതിഗുരുതരം.ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ബാലസുബ്രഹ്മണ്യത്തെ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു.ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു കമല്‍ എത്തിയത്. എസ്പിബിയുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെയാണ് എസ്പിബിയുടെ നില ഗുരതരമായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. എക്‌മോ(എക്‌സ്ട്രാകോര്‍പോറിയന്‍ മെംബ്രയ്ന്‍ ഓക്‌സിജനേഷന്‍) സഹായത്തോടെയാണ് എസ്പിബിയുടെ ചികിത്സ തുടരുന്നതെന്ന് എംജിഎം ഹെല്‍ത്ത്‌കെയര്‍ അധികൃതര്‍ അറിയിച്ചു.

Exit mobile version