Site icon CTV Online

ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ രണ്ട് വർഷത്തിന് ശേഷം പിടികൂടി

തിരുവനന്തപുരം: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി.സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി സ്റ്റീഫനാണ് പൊലീസ് പിടിയിലായത്.ആലുവയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. 2018 ലാണ് സംഭവം നടന്നത്. കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ സ്റ്റീഫൻ ഒളിവിൽ പോവുകയായിരുന്നു . എന്നാൽ നെയ്യാറ്റിൻകരയിലെ വീട്ടിൽ ഇയാൾ ഇടക്ക് വരാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version