Site icon CTV Online

ചെലോല് കൈച്ചിലാകും ചെലോല് കൈച്ചിലാകൂല; ഹ്രസ്വചിത്രo റിലീസ് ചെയ്തു

Local News

പ്രസിദ്ധ സിനിമാ പ്രവർത്തകനും ചിത്രകലാധ്യാപകനുമായ രാജീവ് കൗതുകം രചനയും സംവിധാനവും നിർവ്വഹിച്ച് പൊട്ടാസ് മീഡിയയുടെ ബാനറിൽ നിർമ്മിച്ച ‘ചെലോല് കൈച്ചിലാകും ചെലോല് കൈച്ചിലാകൂല’ എന്ന ഹ്രസ്വചിത്രo കാഞ്ചന മാല റിലീസ് ചെയ്തു. ബി.പി.മൊയ്തീൻ സേവാമന്ദിരത്തിൽ നടന്ന ചടങ്ങിൽ സിനിമാ പ്രവർത്തകൻ രാജീവ് കൗതുകം, മലബാർ സൗഹൃദവേദിയുടെ മികച്ച നടനുള്ള അവാർഡ് നേടിയ മുക്കം വിജയൻ എന്നിവരെ ആദരിച്ചു. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള 35 കലാകാരൻമാരും ഒരാടും അണിനിരന്ന സിനിമ കൊറോണയുടെ നാൾവഴിപ്പുസ്തകമായി പ്രേക്ഷകർ വിലയിരുത്തി. സാഹിത്യ പ്രവർത്തകനായ എ .വി സുധാകരൻ മാസ്റ്റർ സിനിമാ നിരൂപണം അവതരിപ്പിച്ചു.
ജോസ് മുണ്ടത്താനം,യു.പി അബ്ദുൽ നാസർ,എൻ.വിജയൻ, അമീൻ ജൗഹർ,ഉണ്ണീഷ് തടപ്പറമ്പിൽ,ദേവിക
എന്നിവർ സംസാരിച്ചു. മുക്കം വിജയൻ,അശോകൻ മാസ്റ്റർ, പ്രഭാകരൻ മുക്കം,മുക്കം സലീം എന്നിവർ നേതൃത്വം നൽകി.
യു ട്യൂബിൽ റിലീസ് ചെയ്ത സിനിമ സാധാരണക്കാർക്കിടയിലെ അന്ധവിശ്വാസവും അബദ്ധധാരണയും മാറ്റി ശാസ്ത്രബോധം വളർത്താൻ ഉപരിക്കുന്നതാണ്. സ്കൂളുകളിലൂടെയും ആരോഗ്യ വകുപ്പ് മുന്നിട്ടിറങ്ങി പൊതുജനങ്ങൾക്കിടയിലും പ്രചരിപ്പിക്കേണ്ട നിരവധി ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്ന ഒന്നാണ് ഈ ഒരു മണിക്കൂർ സിനിമ.

Exit mobile version