
Report: News Desk
തിരുവനന്തപുരം: വീട്ടമ്മയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി സംഭവത്തിൽ കുറ്റം സമ്മതിച്ച് ഭർത്താവ്.ഭർത്താവ് അരുൺ(26) ഭാര്യയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചാണെന്ന് പൊലീസ് പറഞ്ഞു.അരുൺ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാ കുമാരി(51)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ട് മാസം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തത്തിന്റെ പാടുകളുണ്ടായിരുന്നു. വീട്ടിന് പുറത്തുള്ള ഇലക്ട്രിക് മീറ്ററിൽ നിന്ന് ഘടിപ്പിച്ച നിലയിൽ കേബിളും മൃതദേഹം കിടന്ന സ്ഥലത്തിന് സമീപം കണ്ടെത്തി. ഇതായിരുന്നു ഏറെ ദുരൂഹത വർധിപ്പിചിരുന്നത്.
