Site icon CTV Online

പട്ടികജാതി യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴില്‍

Report: Web Desk

ഐ.ടി. സ്‌കില്‍ (ഡാറ്റ എന്‍ട്രി, ഡി.ടി.പി, ടാലി) ഫാഷന്‍ ടെക്നോളജി, പി.എസ്.സി സൗജന്യ പരിശീലനത്തിന് പട്ടികജാതി യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി വിജയിച്ചവരും 18 നും 40നുമിടയില്‍ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.   പി.എസ്.സി. പരിശീലനത്തിന് ബിരുദമാണ് യോഗ്യത.  കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലോ www.skilldevelopmentcentre.in  വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. തുടക്കത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളും തുടര്‍ന്ന് കോവിഡ് മാനദണ്ഡം പാലിച്ച് പ്രാക്ടിക്കല്‍ ക്ലാസ്സുകളും നടത്തും. കോഴ്സ് കാലാവധി 4 മാസം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370026, 8891370026.

Exit mobile version