
Entertainment Desk
നീണ്ട ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്,പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി ചലച്ചിത്ര മേഖലയിൽ എത്തിയ ദേവിക സഞ്ജയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നസെന്റ്, ശ്രീനിവാസന്‍, സിദ്ദിഖ് തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.
‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്.സത്യൻ അന്തിക്കാട് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
