Site icon CTV Online

നിപ്പ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടു; ഓഗസ്റ്റ് 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്തു, മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.

newsdesk

കോഴിക്കോട് ; നിപ്പ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടതിനു പിന്നാലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് നിപ്പ ലക്ഷണം കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണമുളളത്. നിയന്ത്രണങ്ങളുടെ ഭാഗമായി കുറ്റ്യാടിയിലേക്കു ബസ്സുകൾ കടത്തി വിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുന്നു. ഇവിടെ യാത്രക്കാരെ ഇറക്കിവിടുന്നു. യാത്രക്കാർ കാൽ നടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് പോവുകയാണ്. ഇതുവഴി പോകുന്ന ദീർഘദൂര യാത്രക്കാർ ഇതോടെ ദുരിതത്തിലായി.

കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം പറമ്പിൽ നിന്ന് അടയ്ക്ക ശേഖരിച്ചു.
1 ) ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങൾ കണ്ടു.
2 ) ഓഗസ്റ്റ് 23ന് തിരുവള്ളൂർ കുടുംബച്ചടങ്ങിൽ പങ്കെടുത്തു.
3 ) ഓഗസ്റ്റ് 25ന് മുള്ളൂർകുന്ന് ഗ്രാമീൺ ബാങ്കിലും കള്ളാട് ജുമാ
മസ്ജിദിലും എത്തി.
4 ) ഓഗസ്റ്റ് 26ന് കുറ്റ്യാടിയിലെ ക്ലിനിക്കിൽ ഡോക്ടറെ കണ്ടു
5 ) ഓഗസ്റ്റ് 28ന് തൊട്ടിൽപാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
6 ) ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്.
7 ) ഓഗസ്റ്റ് 30ന് മരിച്ചു.

Exit mobile version