
Web Desk
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ച് വര്‍ഷവും ക്രിയാത്മകമായി പ്രവര്‍ത്തിച്ചുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ചെന്നിത്തല സര്‍ക്കാരിനെതിരെ ഉന്നയിച്ച 12 ആരോപണങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ജോയ് മാത്യുവിന്റെ പരാമര്‍ശം. തൊടുത്തുവിട്ട അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാര്‍ത്ഥ ഹീറോയെന്നും അദ്ദേഹം ചോദിച്ചു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ കൊണ്ടുവന്ന പല ആരോപണങ്ങളും സ്വന്തം പാര്‍ട്ടിയുടെ തന്നെ പിന്തുണയില്ലാതെ വെറും ആരോപണങ്ങളായി മാത്രം ഒടുങ്ങിയപ്പോള്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വസ്തുതാപരമായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ ദുരൂഹത നിറഞ്ഞ ഓരോ ഇടപാടുകളും തുറന്നുകാട്ടപ്പെടുകയും അതില്‍ നിന്നും ഗവണ്‍മെന്റിനു പിൻതിരിയേണ്ടി വന്നതും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു റെക്കോര്‍ഡ് വിജയമായി വേണം കരുതാന്‍’, ജോയ് മാത്യു പറഞ്ഞു.
