Site icon CTV Online

വിതരണത്തിൽ പ്രതിസന്ധി;കേരളത്തിനു നൽകിയ ഗോതമ്പ് കുറഞ്ഞു, പരിഹരിക്കാമെന്നു കേന്ദ്രം

Web Desk

ലോക്ഡൗൺ കാലത്ത് മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കു സൗജന്യമായി നൽകാൻ കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യത്തിൽ ഗോതമ്പിന്റെ അളവിൽ കുറവുണ്ടെന്നു കേരളം കേന്ദ്രത്തെ അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നൽകാൻ അനുവദിച്ചതിന്റെ അളവിലാണു വ്യത്യാസം കണ്ടത്.

കേന്ദ്ര സൗജന്യ റേഷൻ ലഭിക്കുന്നില്ലെന്നു ചില സ്ഥലങ്ങളിലെ കാർഡ് ഉടമകളിൽനിന്നു പരാതി ലഭിച്ചതോടെ ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിലാണു വിഹിതമായി ലഭിച്ച ഗോതമ്പിന്റെ അളവിൽ കുറവും അരിയിൽ അൽപം കൂടുതലും കണ്ടെത്തിയത്. ആളോഹരി കണക്കാക്കിയാൽ ആകെ ലഭിച്ച ഗോതമ്പ് ഒരാൾക്ക് ഒരു കിലോഗ്രാം നൽകാൻ തികയില്ല. എന്നാൽ, അരി 4 കിലോയിൽ അൽപം കൂടുതലുണ്ട്. ഇതു കാരണം പല സ്ഥലങ്ങളിലും വിതരണത്തിൽ പ്രതിസന്ധിയുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത വിഹിതത്തിൽ അനുപാതം ക്രമപ്പെടുത്തി നൽകാമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു.

Exit mobile version