Site icon CTV Online

ബലാത്സം​ഗ കേസിൽ ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി

കന്യാസ്ത്രീയെ ബലാത്സം​ഗം ചെയ്ത സംഭവം.കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നിർത്തിവെക്കണമെന്ന ബിഷപ്പിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ മാസം 5ന് വിചാരണ നടപടികൾ തുടരാം എന്ന് കോടതി പറഞ്ഞു.

Exit mobile version