Site icon CTV Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കടന്ന് കളഞ്ഞ കർണ്ണാടക സ്വദേശിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു

Report: Rafeeq Thottumukkam

എരുമപ്പെട്ടി: ശൂർ വേലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കടന്ന് കളഞ്ഞ കർണ്ണാടക സ്വദേശിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു.കർണ്ണാടക ചാമരാജ് നഗർ കോടിമല സ്വദേശി ചിന്ന സ്വാമി (24) നെയാണ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിൻ്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തത്.2019 ആഗസ്റ്റിലാണ് വേലൂർ സ്വദേശിനിയായ 15 വയസ് കാരി പീഡനത്തിന് ഇരയായത്.പ്രതി താറാവ് വളർത്തൽ തൊഴിൽ ചെയ്ത് വേലൂരിൽ കഴിയുകയായിരുന്നു.പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പുലിയന്നൂർ പാടശേഖരത്തിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.സംഭവത്തിന് ശേഷം ഇയാൾ കർണ്ണാടകയിൽ പോയി വിവാഹം കഴിച്ച് കഴിയുകയാണ്. 2020 ഏപ്രിൽ മാസത്തിൽ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.തുടർന്ന് എരുമപ്പെട്ടി പൊലീസ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കർണ്ണാടകയിൽ അടയ്ക്ക വ്യാപാരം നടത്തി വന്നിരുന്ന പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. എ.എസ്.ഐമാരായ സന്തോഷ് ദേവസി, കെ.ആർ ജയൻ, സി.പി.ഒ ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version