
Report: Web Desk
പഞ്ചർ ഒട്ടിച്ചു നൽകാത്തതിൽ കടയുടമയ്ക്ക് നേരെ വെടിയുതിർത്തു.തൃശൂരിൽ ടയർ കട ഉയമയ്ക്ക് നേരെ വെടിയുതിർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലിൽ വെടിയേറ്റത്. പഞ്ചർ ഒട്ടിച്ചു നൽകാത്തതിന്റെ മുൻവൈരാഗ്യമാണ് വെടിയുതിർത്തതിന് പിന്നിൽ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഡിറ്റോ, ഷാജൻ, ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവർ ക്രിമിനൽ കേസ് പ്രതികളാണ്.വെടിയുതിർത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു.
