Site icon CTV Online

ഇറക്കത്തിന് പിന്നാലെ പൊന്ന് കയറി തുടങ്ങി; സ്വർണവിലയിൽ ഇന്ന് വർധനവ്

കോഴിക്കോട്: തുടർച്ചയായ ഇറക്കത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 200 രൂപയാണ് പവന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 1,00, 920 രൂപയിലെത്തി.

ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 12,615 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1800 രൂപയാണ് സ്വർണവിലയിലെ ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയിൽ ഏകദേശം ഏഴായിരം രൂപയാണ് കുറഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഈ വർഷത്തെ സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറിൽ താഴെ തന്നെ നിൽക്കുകയാണ്. യുഎസ് ഡോളർ സൂചികയും യുഎസ് ട്രഷറി ബോണ്ട് യീൽഡും വർധിച്ചതും സ്വർണത്തിനു തിരിച്ചടിയായി.

Exit mobile version